വായ്പകള്‍
ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ , പിന്നോക്ക വിഭാഗത്തില്‍ പെട്ട കരകൗശല തൊഴിലാളികള്‍ക്ക് , കുറഞ്ഞ പലിശ നിരക്കില്‍ വായപകള്‍ നല്കുന്നു.
ദേശീയ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ , പിന്നോക്ക വിഭാഗത്തില്‍ പെട്ട കരകൗശല തൊഴിലാളികള്‍ക്ക് , കുറഞ്ഞ പലിശ നിരക്കില്‍ വായപകള്‍ നല്കുന്നു.
കരകൗശല മേഖലയില്‍ വൈദഗ്ദ്യമുള്ളവരെ കണ്ടെത്തി മികച്ച കലാകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ നല്കുന്നു.
കരകൗശല തൊഴിലാളികള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി, കരകൗശല വികസന കോര്‍പ്പറേഷന്‍ എക്‌സിബിഷനുകള്‍, ക്രാഫ്റ്റ്ബസാറുകള്‍, ഗാന്ധി ശില്പ ബസാര്‍ തുടങ്ങിയ വിപണന മേളകള്‍ , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഇന്ത്യയിലുടനീളം നടത്തിവരുന്നു.
കരകൗശല മേഖലയില്‍ , നൂതന രൂപകല്പ്പനയിലുള്ള കരകൗശല ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും അതുവഴി ഉല്പന്നങ്ങളില്‍ കാലാനുസൃതമായ മാറ്റം കൊണ്ടു വരുന്നതിനും ആര്‍ട്ടിസാന്‍മാരെ പ്രാപ്തരാക്കുന്നതിന് ഉദ്ദേശിച്ച് കൊണ്ട്, കോര്‍പ്പറേഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ഡവലപ്‌മെന്റ് വര്‍ക്‌ഷോപ്പ്'' എന്ന പേരില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരൂന്നു
കൂടാതെ പൊതുജനങ്ങളെ പ്രത്യോകിച്ച് വിദ്യാര്‍ഥികളെ ഈ മേഖലയിലേക്ക് കടന്നെ വരുന്നതിനെ പ്രചോദിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി, കരകൗശല അവബോധന ക്ലാസ്സുകളും സംഘടിപ്പിച്ച് വരുന്നു.
കരകൗശല വികസന കോര്‍പ്പറേഷന്റെ കീഴില്‍ ,തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയില്‍ ഒരു പൊതുസേവന കേന്ദ്രം (സി.എഫ്.എസ്.സി.) പ്രവര്‍ത്തിച്ചു വരുന്നു.തടിയില്‍ ശില്പങ്ങളും, മൊമന്റോ, സുവനീറുകള്‍ എന്നിവയും നിര്‍മ്മിക്കുന്നതിനുള്ള സൗകര്യ്ം ഇവിടെ ലഭ്യമാണ്.